സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവ്: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണിത്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ ബിജെപി – സിപിഐഎം വോട്ട് കച്ചവടം നടന്നു. വര്‍ഗീയതയുടെ കാര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവും ബിജെപിക്കും ഒരെ സ്വരമാണെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചശേഷം അവസാനിപ്പിക്കപ്പെട്ടു. ഇഡിയുടെ അന്വേഷണമില്ല. എന്‍ഐഎയുടെ പരിശോധനകളില്ല. മറ്റ് കേന്ദ്ര ഏജന്‍സികള്‍ ഏതാണ്ട് പ്രവര്‍ത്തനം നിര്‍ത്തിയ മട്ടാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – gold smuggling case – Evidence of CPIM -BJP alliance: Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top