ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജെ.പി. നദ്ദ കേരളത്തിലെത്തിയത്. കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളുടേയും അധ്യക്ഷന്‍മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും സംവദിക്കും. ഉച്ചയ്ക്ക് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിവിധ ഭാരവാഹികളുടെ യോഗത്തിന് പുറമേ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച ഉണ്ടാകും.

വൈകിട്ട് നാലിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ജെ.പി. നദ്ദ അഭിസംബോധന ചെയ്യുന്ന പൊതു സമ്മേളനത്തോടെ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും.

Story Highlights – BJP national president J.P. Nadda’s first public event in Thrissur today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top