പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറായി വിശ്വാസ് മേത്ത

vishwas metha

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറാകും. ഈ മാസം 28ന് വിശ്വാസ് മേത്ത വിരമിക്കാനിരിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ കെ ബാലനും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ വിരമിക്കലിനെ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഉഷാ ടൈറ്റസിനെ കഴിഞ്ഞ ദിവസം അസാപ്പിന്റെ എംഡിയായി പുനര്‍നിയമിച്ചിരുന്നു.

Story Highlights – vishwas metha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top