സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍

breast milk bank ekm inauguration

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവജാത ശിശുക്കള്‍ക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാത്തത് മൂലമുള്ള പോഷകാഹാര കുറവും അപകടങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു.

അമ്മയുടെ മരണം, മുലപ്പാലിന്റെ അപര്യാപ്തത, രോഗബാധ തുടങ്ങിയ കാരണങ്ങളാല്‍ നവജാത ശിശുക്കളുടെ ജീവനും ആരോഗ്യത്തിനും വെല്ലുവിളിയാകുന്ന സാഹചര്യങ്ങള്‍ ഏറെയാണ്. രക്ത ബാങ്കിന് സമാനമായ സംവിധാനത്തിലൂടെ മുലപ്പാല്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also : എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 20,440 പേര്‍ക്ക്

ജനറല്‍ ആശുപത്രിയിലെ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആണ് ആദ്യഘട്ടത്തില്‍ സൗജന്യമായി മുലപ്പാല്‍ നല്‍കുക. പാല്‍ ശേഖരണത്തിനും വിതരണത്തിനും ആയി ആശുപത്രികളുടെ ശൃംഖല ഉണ്ടാക്കും. ഇങ്ങനെ ശേഖരിക്കുന്ന പാല്‍ ആറു മാസം വരെ ബാങ്കില്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.

35 ലക്ഷം രൂപ ചെലവില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. മേയര്‍ അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Story Highlights breast milk, breast milk bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top