മൈ ജിയുടെ നവീകരിച്ച അത്യാധുനിക സര്‍വീസ് സെന്റര്‍ കോഴിക്കോട് പോറ്റമ്മലില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും

myg

ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ മൈ ജിയുടെ നവീകരിച്ച അത്യാധുനിക സര്‍വീസ് സെന്റര്‍ കോഴിക്കോട് പോറ്റമ്മലില്‍ നാളെ (06/02/2021) പ്രവര്‍ത്തനമാരംഭിക്കുന്നു.

മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ സര്‍വീസ് രംഗത്തെ പ്രമുഖ ബ്രാന്‍ഡും വിശ്വാസ്യതയുടെ പര്യായവുമായ മൈ ജിയുടെ ഏറ്റവും പുതിയതും ആധുനിക സജ്ജീകരണങ്ങളോട് കൂടിയതുമായ സര്‍വീസ് സെന്ററാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

Read Also : മൈ ജിയുടെ പുതിയ 83-ാം ഷോറൂം അടൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

അത്യാധുനികവും കൃത്യതയാര്‍ന്നതുമായ ഉപകരണങ്ങളോട് കൂടിയ ലാബും സര്‍വൈലന്‍സ് ക്യാമറാ സൗകര്യത്തോടും കൂടി 2400 ചതുരശ്ര അടിയില്‍ കേരളത്തിലെ തന്നെ ഏറ്റവും വലുതും സുതാര്യവുമായ റിപ്പയറിംഗ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആധുനിക ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന അവസരത്തില്‍ മനുഷ്യ ശരീരത്തില്‍ നിന്നുമുള്ള സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അവയുടെ മദര്‍ ബോര്‍ഡുകളെ പ്രവര്‍ത്തന രഹിതമാക്കുമെന്നതിനാല്‍ ആ സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയുള്ള ഇഎസ്ഡി പ്രൊട്ടക്ടഡ് ലാബാണ് റിപ്പയറിംഗിനായി മൈ ജിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

ഇഎസ്ഡി പ്രൊട്ടക്ടഡ് ഉപകരണങ്ങള്‍ മാത്രമുപയോഗിക്കുന്ന ഈ ലാബില്‍ ലോകത്ത് ലഭ്യമായ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാണ്.

മികച്ച സാങ്കേതിക സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗം (ഞ&ഉ) ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ്. കൂടാതെ എല്ലാ വിധ സ്‌പെയര്‍ പാര്‍ട്‌സുകളും ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയ കേന്ദ്രീകൃത സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോക്ക് സിസ്റ്റം, ഉപഭോക്താക്കളുടെ സാങ്കേതിക സംശയ നിവാരണത്തിനുള്ള സൗകര്യം, സാങ്കേതിക സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണുന്നതിന് സാധ്യമായ രീതിയില്‍ സജ്ജമാക്കിയ റിപ്പയറിംഗ് ലാബുകള്‍ എന്നിവയും പ്രത്യേകതകളായി പറയേണ്ടതാണ്.

ഉപകരണങ്ങളുടെ റിപ്പയറിംഗിന് മുന്‍പ് സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതയും ഗുണ നിലവാരവും ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30 മുതല്‍ വൈകുന്നേരം 9 മണി വരെ ആഴ്ചയില്‍ എല്ലാ ദിവസവും മൈ ജി കെയര്‍ സര്‍വീസ് സെന്ററിന്റെ സേവനം ലഭ്യമാണ്. ഈ മേഖലയിലെ റീട്ടയില്‍ സര്‍വീസ് സെന്ററുകള്‍ക്ക് ഹയര്‍ ലെവല്‍ റിപ്പയറിംഗ് സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നു.

Story Highlights – my g, advertorial, advertisement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top