എൽഡിഎഫിനോട് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ആർഎസ്പി ലെനിനിസ്റ്റ്

എൽഡിഎഫിനോട് കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് ആർഎസ്പി ലെനിനിസ്റ്റ്. എത്ര സീറ്റ് ആവശ്യപ്പെടുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. താൻ വീണ്ടും മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
ആര്‍എസ്പി ലെനിനിസ്റ്റ് സിപിഐയില്‍ ലയിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ഇത് തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. സിപിഐയിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും സിപിഐയില്‍ ചേരില്ലെന്നുമായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍ എംഎൽഎ വ്യക്തമാക്കിയത്.
2001-ൽ പന്തളം സുധാകരനെ തോൽപ്പിച്ചാണ് കുഞ്ഞുമോൻ ആദ്യം നിയമസഭയിലെത്തിയത്. തുടർന്ന് മൂന്നുവട്ടംകൂടി ജയം. 2016-ൽ അടുത്തബന്ധുവും ആർഎസ്പി സ്ഥാനാർത്ഥിയുമായ ഉല്ലാസ് കോവൂരിനെയാണ് പരാജയപ്പെടുത്തിയത്.
Story Highlights – Kovoor Kunjumon
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.