കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് : രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു

crime branch approaches court to arrest ravi pujari

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസുമാസി ബന്ധപ്പെട്ട് അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇതിനായി ബംഗ്ലൂർ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണീറ്റ് അപേക്ഷ സമർപ്പിച്ചു.

രവി പൂജാരിയെ ക്രൈം ബ്രാഞ്ച് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും. ക്രൈംബ്രാഞ്ചിന്റെ ഹർജി ഉച്ചയോടെ കോടതി പരിഗണിക്കും. രവി പൂജാരിയുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാനും കൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. വെടിവയ്പ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ 2018 ഡിസംബർ 15ന് ബൈക്കിലെത്തിയ രണ്ട് പേർ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ഒരുമാസം മുമ്പ് നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.

Story Highlights – crime branch approaches court to arrest ravi pujari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top