Advertisement

രാജ്യത്ത് വമ്പിച്ച സ്വകാര്യവത്കരണം; 300 പൊതുമേഖലാ സ്ഥാപനങ്ങൾ 24 ആക്കി വെട്ടിച്ചുരുക്കാൻ കേന്ദ്രം

February 8, 2021
Google News 2 minutes Read
Privatisation bring down PSUs

രാജ്യത്ത് വമ്പൻ സ്വകാര്യവത്കരണത്തിനൊരുങ്ങി കേന്ദ്രം. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ബജറ്റ് അവതരണ വേളയിൽ സ്വകാര്യവത്കരണ നയത്തെപ്പറ്റി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

2021-21 സാമ്പത്തിക വർഷം ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നേടിയെടുക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്. എൽഐസി പ്രഥമ ഓഹരി(ഐപിഒ) വിൽപന ഈ വർഷം നടത്താനുള്ള തിരുമാനം, തന്ത്രപരമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നിർദ്ദേശം, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, പവൻഹംസ്, ബിപിസിഎൽ, ഭാരത് ഏർത് മൂവേഴ്സ് തുടങ്ങിയവയുടെ സ്വകാര്യവത്കരണം, ഐഡിബി ബാങ്കിന്റെയും മറ്റു രണ്ടു പൊതുമേഖലാ ബാങ്കുകൾടെയും ജനറൽ ഇൻഷുറൻസ് കോർപറേഷന്റെയും സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ബജറ്റിൽ സൂചിപ്പിച്ചിരുന്നു.

Read Also : കേന്ദ്ര ബജറ്റ്; സ്വകാര്യവത്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാര്‍ സംഘടനകള്‍

2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 348 പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇവയിൽ 249 എണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ബാക്കി 86 എണ്ണം നിർമ്മാണ ഘട്ടത്തിലോ, അടച്ചുപൂട്ടലിന്റെ വക്കിലോ ആണ്.

കേന്ദ്രബജറ്റിലെ സ്വകാര്യവത്കരണ നീക്കങ്ങൾക്ക് എതിരെ അതൃപ്തി വ്യക്തമാക്കി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ബജറ്റിലെ സ്വകാര്യത്കരണ നിർദ്ദേശവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വിൽപനാ തീരുമാനവും ആശങ്കപ്പെടുത്തുന്നതാണെന്ന് സ്വദേശി ജാഗരൺ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പരസ്യ പ്രക്ഷോഭം അടക്കം ആരംഭിക്കാൻ സംഘടന തിരുമാനിച്ചിരുന്നു.

Story Highlights – Privatisation spree: Govt may bring down number of PSUs to around 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here