ജയില്‍ മോചിതയായ വി.കെ. ശശികല ഇന്ന് ചെന്നൈയിലെത്തും

ജയില്‍ മോചിതയായ വി.കെ. ശശികല ഇന്ന് ചെന്നൈയിലെത്തും. ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന ശശികല ഇന്ന് രാവിലെ 9.30 നാണ് ചെന്നൈയിലേക്ക് പുറപ്പടുക. തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാന്‍ അണ്ണാ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന്‍ ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി.

ചെന്നൈയില്‍ 12 ഇടത്ത് ശശികല അണ്ണാ ഡിഎംകെ പതാകയുയര്‍ത്തുമെന്നു സൂചനയുണ്ട്. ഇതു സമ്മതിക്കരുതെന്നാവശ്യപ്പെട്ടു മന്ത്രിമാര്‍ പരാതി നല്‍കിയിരുന്നു. ചെന്നൈയില്‍ സ്വീകരണ ഘോഷയാത്ര നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കങ്ങള്‍ തടയാനായി അണ്ണാ ഡി.എം.കെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Story Highlights – VK Shashikala will arrive in Chennai today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top