ഹത്രാസില്‍ കലാപത്തിന് പണമെത്തിക്കല്‍; കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് എതിരെ കേന്ദ്ര സര്‍ക്കാര്‍

rouf sherif

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കലാപത്തിന് പണമെത്തിച്ചെന്ന ആരോപണത്തില്‍ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ കേന്ദ്ര സര്‍ക്കാര്‍. യുപി പൊലീസിന്റെ വാറണ്ടിനെതിരെ റൗഫ് സമര്‍പ്പിച്ച ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കും.

അടുത്തയാഴ്ചയാണ് റൗഫ് ഷെരീഫ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുക. യുപിയിലെ മഥുര കോടതിയുടെ വാറന്‍റിനെതിരെയാണ് റൗഫ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഇ.ഡിക്ക് യാതൊരു തെളിവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പുതിയൊരു കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

Read Also : കള്ളപ്പണ ഇടപാട്; കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ റിമാൻഡ് നീട്ടി

എന്നാല്‍ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, ഇതിന് പ്രേരണ നല്‍കല്‍ എന്നീ കുറ്റങ്ങളാണ് റൗഫിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് യുപി പൊലീസിന്റെ വാദം. യുപി പൊലീസിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ഹാജരാകുമെന്ന് എഎസ്ജി ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി നിന്ന റൗഫിനെതിരേ ഇ.ഡി. ഡല്‍ഹി യൂണിറ്റാണ് ആദ്യം കേസെടുത്തത്. ജനുവരി 13നാണ് മഥുര കോടതിയില്‍ റൗഫിനെ ഹാജരാക്കണമെന്ന അറസ്റ്റ് വാറന്റുമായി യുപി പൊലീസ് എത്തിയത്. കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും പ്രതിയാണ്.

Story Highlights – hathras rape case, riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top