കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന വാർത്ത തള്ളി ​ഗുലാം നബി ആസാദ്

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന വാർത്ത തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പാർട്ടി സ്ഥാനങ്ങൾ താൻ ആഗ്രഹിക്കുന്നില്ല. താനിപ്പോൾ സ്വതന്ത്രനാണ്. തന്നെ ഇനി എവിടേയും കാണാമെന്നും ​ഗുലാം നബി ആസാദ് പറഞ്ഞു.

പാർട്ടിയില്‍ എന്തെങ്കിലും സ്ഥാനം വഹിക്കണമെന്ന് താനാഗ്രഹിക്കുന്നില്ല. ലഭിച്ച അവസരങ്ങളിൽ സംതൃപ്തനാണ്. ജീവനുള്ള കാലത്തോളം താന്‍ പൊതുപ്രവർത്തന രംഗത്ത് തുടരും. കോൺ​ഗ്രസിനെ ശക്തിപ്പെടുത്താനാണ് തന്റെ തീരുമാനമെന്നും ​ഗുലാം നബി ആസാദ് വ്യക്തമാക്കി.

Story Highlights – Ghulam Nabi azad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top