വീണ്ടും വര്‍ധിപ്പിച്ചു; ഇന്ധനവില സര്‍വകാല റെക്കോഡില്‍

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസല്‍ വില 82.30 രൂപയായി. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാല്‍ 2014 ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 109 ഡോളര്‍ ആയിരുന്നപ്പോഴും എണ്ണ വില 85 രൂപയില്‍ എത്തിയിരുന്നില്ല.

Story Highlights – Fuel prices Increased again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top