കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എസ്. ഹരീഷിന്റെ ‘മീശ’ മികച്ച നോവൽ

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ്. ഹരീഷിന്റെ മീശയാണ് മികച്ച നോവൽ. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി. വത്സലയ്ക്കും എൻവിപി ഉണിത്തിരിക്കും വിശിഷ്ടാംഗത്വം ലഭിച്ചു. എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

മറ്റ് പുരസ്‌കാരങ്ങൾ

പി.രാമൻ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)
എം.ആർ.രേണുകുമാർ (കവിത-കൊതിയൻ)
വിനോയ് തോമസ് (ചെറുകഥ-രാമച്ചി)
സജിത മഠത്തിൽ (നാടകം- അരങ്ങിലെ മത്സ്യഗന്ധികൾ)
ജിഷ അഭിനയ (നാടകം- ഏലി ഏലി ലമാ സബച്താനി)
ഡോ.കെ.എം.അനിൽ (സാഹിത്യ വിമർശനം- പാന്ഥരും വഴിയമ്പലങ്ങളും)
ജി. മധുസൂദനൻ (വൈജ്ഞാനിക സാഹിത്യം- നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി)
ഡോ. ആർ. വി. ജി. മേനോൻ (വൈജ്ഞാനിക സാഹിത്യം- ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണൻ (ജീവചരിത്രം/ആത്മകഥജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ) കാഴ്ചകൾ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം വിശുദ്ധ പാപങ്ങളുടെ ഇന്ത്യ), കെ. അരവിന്ദാക്ഷൻ (വിവർത്തനം-ഗോതമബുദ്ധന്റെ പരിനിർവ്വാണം), കെ. ആർ. വിശ്വനാഥൻ (ബാലസാഹിത്യം- ഹിസാഗ), സത്യൻ അന്തിക്കാട് (ഹാസ്യസാഹിത്യം- ഈശ്വരൻ മാത്രം സാക്ഷി)

Story Highlights – S Hareesh, Meesha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top