എൽജിഎസ് സമരം അവസാനിച്ചേക്കും; ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തി

dyfi holds meeting with lsg strike

എൽജിഎസ് സമരം അവസാനിച്ചേക്കുമെന്ന് സൂചന. ലയ രാജേഷ് ഉൾപ്പെടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്‌ഐ ഓഫിസിലെത്തി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി.

നാളെ മന്ത്രിമാരെ കാണാൻ ഡിവൈഎഫ്‌ഐ സൗകര്യമൊരുക്കും. മന്ത്രിതല ചർച്ചകൾക്ക് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് നേതൃത്വത്തോട് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമവും നടന്നു. തുടർന്ന് പൊലീസും പ്രവർത്തകരും വാക്കേറ്റം നടത്തി. സർക്കാർ വാഹനം പവർത്തകർ തടഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിലൂടെ കടന്ന് പോയ റവന്യൂ വകുപ്പ് വാഹനമാണ് പ്രവർത്തകർ തടഞ്ഞത്. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കസേരകളും കമ്പുകളും പ്രവർത്തകർ എറിഞ്ഞു.

Story Highlights – dyfi holds meeting with lsg strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top