രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ പത്താംദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 10 ദിവസംകൊണ്ട് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.
ഇന്ധന വില റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നതോടെ സാമ്പത്തിക ചെലവ് വലിയ തോതില്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവര്‍. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Story Highlights – Fuel prices risen in country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here