തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവില വര്‍ധിച്ചു; ജില്ലകളില്‍ 90 പിന്നിട്ടു

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്.

ഫെബ്രുവരിയില്‍ മാത്രം ഇത് 12 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഈ മാസം മാത്രം പെട്രോളിന് 3.52 രൂപയും ഡീസലിന് 3.92 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ആദ്യമായി ലിറ്ററിന് 90 രൂപ പിന്നിട്ടു. കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 90 രൂപ 04 പൈസയും ഡീസലിന്റെ വില 86 രൂപ 27 പൈസയുമാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 76 പൈസയും ഡീസലിന് 86 രൂപ 26 പൈസയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നതോടെ സാധാരണക്കാരന്‍ ഏറെ പ്രതിസന്ധിയിലാണ്. ഇന്ധനവില വരും ദിവസങ്ങളിലും വര്‍ധിക്കുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്.

Story Highlights – Fuel prices rise

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top