സെക്രട്ടേറിയേറ്റിന് മുന്നിലെ യാക്കോബായ സഭ സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന യാക്കോബായ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്.
സർക്കാരിൽ നിരാശയെന്ന് സഭ അറിയിച്ചു. ചൊവ്വാഴ്ച പ്രത്യേക സുനഹദോസ് ചേരാൻ തീരുമാനമായി, രാഷ്ട്രീയ കാര്യ സമിതി രൂപികരിക്കാനും തീരുമാനമായിട്ടുണ്ട്.
നീതി നിഷേധത്തിനും പള്ളി കയ്യേറ്റങ്ങൾക്കും എതിരെ ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിന് സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യാക്കോബായ വിഭാഗം സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
Story Highlights – jacobite strike ended
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News