കേരള പോൾ ട്രാക്കർ സർവേ തത്സമയം; ഏറ്റവും വലിയ പ്രീ പോൾ സർവേയുമായി ട്വന്റിഫോർ

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ട്വന്റിഫോറിന്റെ ആദ്യ പ്രീ-പോൾ സർവേ ഫലം ഇന്ന് പുറത്ത് വിടുന്നു. കേരളം ആര് ഭരിക്കുമെന്ന ആദ്യഘട്ട സർവേ ട്വന്റിഫോറിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ തത്സമയം കാണാം.

ഏറ്റവും വലിയ പ്രീ പോൾ സർവേയാണ് ട്വന്റിഫോർ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മൂന്ന് മണിക്കൂർ നീളുന്ന കേരള പോൾ ട്രാക്കറിൽ ജനമനസിലെ മുഖ്യമന്ത്രി ആര് ? കേരളം ആര് ഭരിക്കും ? ഭരണ വിരുദ്ധ തരംഗമുണ്ടോ ? തുടങ്ങി നിരവധി വിഷയങ്ങളിൽ കേരളത്തിന്റെ പ്രതികരണം അറിയാം.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദൃശ്യമാധ്യമം ഏറ്റവും അധികം വോട്ടർമാരെ നേരിൽക്കണ്ട് നടത്തിയ അഭിപ്രായ സർവേ ഫലമായിരിക്കും ഇത്. സർവ്വേയിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ടും സർവ്വേ വിഷയങ്ങൾ കൊണ്ടും ബൃഹത്താണ് ഇത്. 140 മണ്ഡലങ്ങളിലേയും സമ്മതിദായകർ പങ്കാളികളായ സർവേ. ഫലങ്ങളെക്കുറിച്ചുള്ള തത്സമയ ചർച്ചയും ഉണ്ടാകും. പ്രേക്ഷക പ്രീതി ഏറെ ആർജിച്ച ഓക്മെന്റഡ് റിയാലിറ്റി മാജിക് തന്നെയാകും കേരള പോൾ ട്രാക്കർ സർവേയുടേയും ആകർഷണം.

Story Highlights – kerala poll tracker survey live

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top