ആഴക്കടല്‍ മത്സ്യബന്ധന വിവാദം: സമരപരിപാടികള്‍ക്ക് തുടക്കമിട്ട് മത്സ്യത്തൊഴിലാളി സംഘടനകള്‍

ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള ധാരണാപത്ര വിവാദത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കമിട്ട് മത്സ്യത്തൊഴിലാളി സംഘടനകള്‍. അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ച കെഎസ്‌ഐഎന്‍സിയുടെ തോപ്പുംപടിയിലെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളി സംഘടനകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

ഭരണാനുകൂല സംഘടനകള്‍ ഒഴികെയുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ വി ഫോര്‍ പീപ്പിള്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ കൊച്ചി ഹാര്‍ബര്‍ പാലത്തില്‍ നിന്ന് കായലില്‍ ചാടി പ്രതിഷേധിക്കും. ധാരണപത്രം റദ്ദാക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കിലും രേഖാമൂലമുള്ള ഉറപ്പില്ലാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സംഘടനകളുടെ നിലപാട്.

Story Highlights – Deep Sea Fisheries Controversy: Fishermen’s Organize Strikes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top