ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടി ഉമേഷ് യാദവ്

Umesh Yadav Test matches

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടി ഇന്ത്യൻ പേസർ ഉമേഷ് യാദവ്. പരുക്കിൽ നിന്ന് മുക്തനായതിനെ തുടർന്നാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. ഫിറ്റ്നസ് തെളിയിച്ചതിനെ തുടർന്നാണ് ഉമേഷിന് ടീമിൽ ഇടം ലഭിച്ചത്. പകരം ഷർദുൽ താക്കൂറിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 24ന് മൊട്ടേരയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈയിൽ നടന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയിൽ ആക്കിയിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളും മൊട്ടേരയിലാണ് നടക്കുക.

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 317 റൺസിനാണ് പരാജയപ്പെടുത്തിയത്. ആർ അശ്വിന്റെ ഓൾറൗണ്ട് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 482 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന് ഓൾഔട്ടായി.

Story Highlights – Umesh Yadav added to squad for last 2 Test matches

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top