ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (24-02-2021)

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാടി തുറമുഖത്ത് നിന്നാണ് രാഹുല്‍ കടലിലേക്ക് പോയത്.

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 6 പൈസയായി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഏത് നിമിഷവും ഡല്‍ഹി മാര്‍ച്ചിന് തയാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് തിരയുന്ന ലഖാ സിദ്ദാന പഞ്ചാബിലെ ബത്തിന്‍ഡയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തതില്‍ വിവാദം തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിയൊന്നാം ദിവസത്തിലേക്ക് കടന്നു.

ദിഷ രവിക്ക് ജാമ്യം; ഡല്‍ഹി പൊലീസ് കോടതിയെ സമീപിച്ചേക്കും

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശീന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി സ്വീകരിയ്ക്കുന്ന നിലപാട് കൂടി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തിരുമാനം. അതേസമയം ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെ രാത്രിയില്‍ ജയില്‍ മോചിതയായി. കേസന്വേഷണം എന്‍ഐഎയ്ക്ക് പൂര്‍ണമായും കൈമാറുന്നതിനെ കുറിച്ചുള്ള ആലോചനയും കേന്ദ്രസ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികളുടെ സമരം: സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തേക്കും. സമരം ചെയ്ത ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് സൂചന. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാരുടെ സമരം തീര്‍ക്കാനുള്ള ഫോര്‍മുലയും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top