കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാജസ്ഥാനിലും നിയന്ത്രണം

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാജസ്ഥാനിലും നിയന്ത്രണം. കേരളത്തിലും മഹാരാഷ്ട്രയിലും നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി പിസിആർ പരിശോധന ഫലം നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ. 72 മണിക്കൂർ കഴിയാത്ത പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
നേരത്തെ കേരളം, മഹാരാഷ്ട്ര എന്നിവിടിങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നടപടിയിലേക്ക് രാജസ്ഥാനും കടന്നിരിക്കുന്നത്.
നിലവിൽ കൊവിഡ് രൂക്ഷമായ ആദ്യ രണ്ട് സംസ്ഥാനങ്ങളിൽപ്പെട്ടതാണ് കേരളവും മഹാരാഷ്ട്രയും. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
Story Highlights – rajasthan restricts kerala travelers
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News