തെരഞ്ഞെടുപ്പ്; ഇന്ന് ബിജെപി അടിയന്തര തെരഞ്ഞെടുപ്പ് നേതൃയോഗം ചേരും

BJP listed Kerala in 'd' category of states

ഇന്ന് തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ നേതൃത്വത്തില്‍ ബിജെപി അടിയന്തര തെരഞ്ഞെടുപ്പ് നേതൃയോഗം ചേരും. കേരളയാത്ര ഇന്ന് തൃശൂരില്‍ ആയതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തേക്കും.

തെരഞ്ഞെടുപ്പ് ചുമതല നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഏറ്റെടുത്തേക്കും. മാര്‍ച്ച് ആദ്യം സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് നല്‍കി
വിജയ് യാത്ര അവസാനിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുകയാണ് ബിജെപി ലക്ഷ്യം.

Read Also : നിയമസഭാ തെരഞ്ഞെടുപ്പിൽ 35 മുതൽ 40 സീറ്റ് ലഭിച്ചാൽ ബിജെപി കേരളം ഭരിക്കും : കെ.സുരേന്ദ്രൻ

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് സര്‍വ്വസജ്ജമെന്ന് പരസ്യമായി പറയുമ്പോഴും ബിജെപി ക്യാമ്പില്‍ ആശയക്കുഴപ്പം പ്രകടമാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കേരള യാത്ര പകുതി പിന്നിടും മുന്‍പ് അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. മുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍, ബിജെപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് പ്രകടന പത്രിക തുടങ്ങിയവയെല്ലാം പാതിവഴിയിലാണ്.

മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ചുരുങ്ങിയ സമയം കൊണ്ട് മുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍, ബിജെപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം, തെരഞ്ഞെടുപ്പ് പ്രകടന പത്രിക തുടങ്ങിയവയെല്ലാം തീര്‍ക്കേണ്ട അവസ്ഥയിലാണ് ബിജെപി ക്യാമ്പ്. എ പ്ലസ് മണ്ഡലങ്ങളിലും മത്സരസാധ്യതയുള്ള ചില സീറ്റുകളിലുമൊഴികെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിട്ടില്ല. പതിവ് പോലെ തിരക്കിട്ട് ഈ നടപടികള്‍ പൂര്‍ത്തികരിക്കേണ്ടി വരും.

ബിഡിജെഎസ് ആദ്യഘട്ട ചര്‍ച്ചയില്‍ 37 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി 20 വരെ നല്‍കുന്നതിനൊപ്പം ചില സീറ്റുകള്‍ വച്ചുമാറണമെന്നുമാണ് ബിജെപി നിലപാട്. എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയ പി സി തോമസ് വിഭാഗത്തിനും സീറ്റ് നല്‍കേണ്ടതുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും.

Story Highlights – bjp, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top