ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടെന്ന് സാദിഖലി തങ്ങൾ

ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബത്തിന് ക്രൈസ്തവ വിഭാഗത്തോട് ആദരവും സ്‌നേഹവും മാത്രമാണുള്ളത്. മലപ്പുറം ടൗണിൽ ക്രിസ്ത്യൻ പള്ളി പണിയാനുള്ള തടസം പരിഹരിച്ചത് തന്റെ പിതാവാമെന്നും സാദിഖലി പ
റഞ്ഞു.

ഹാഗിയ സോഫിയയിൽ താൻ പോയിട്ടുണ്ട്. ആദ്യം അവിടെ ക്രൈസ്തവ ദേവാലയമായിരുന്നു. പിന്നെ മുസ്ലിം ഭരണം വന്നതോടെ മുസ്ലിം പളളിയായി മാറി. എന്നാൽ തുർക്കിന്റെ കാലത്ത് ഇത് മ്യൂസിയമാക്കി. അവിടെ ഇപ്പോഴും യേശുവിന്റെയും മറിയത്തിന്റെയും ചിഹ്നങ്ങളുണ്ട്. അത് മാറ്റിയിട്ടില്ലെന്നും സാദിഖലി പറഞ്ഞു.

Story Highlights – sadique ali shihab thangal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top