24 കേരള പോൾ ട്രാക്കർ സർവേ: പ്രതിപക്ഷ പ്രവർത്തനങ്ങൾ ശരാശരി

24 കേരള പോൾ ട്രാക്കർ സർവേയിൽ പ്രതിപക്ഷ പ്രവർത്തനങ്ങൾ ശരാശരിയെന്ന് ഭൂരിപക്ഷാഭിപ്രായം. 41 ശതമാനം പേർ ശരാശരിയെന്ന് വിലയിരുത്തിയപ്പോൾ 23 പേർ മോശമെന്നും 16 പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. 13 ശതമാനം പേർ മികച്ച പ്രകടനമെന്നാണ് അഭിപ്രായപ്പെട്ടത്. 7 ശതമാനം പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു.
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് 24 കേരള പോൾ ട്രാക്കർ സർവേ ഫലം. അഴിമതിയുണ്ടെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 28 പേർ ഇല്ല എന്നും 28 ശതമാനം പേർ അറിയില്ല എന്നും അഭിപ്രായപ്പെട്ടു.
സ്വർണക്കടത്ത് കേസ് സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചോ എന്ന ചോദ്യത്തിന് 56 ശതമാനം പേരും ബാധിച്ചു എന്ന് മറുപടി നൽകി. 30 ശതമാനം പേർ ഇല്ലെന്നും 14 ശതമാനം പേർ അറിയില്ലെന്നും അഭിപ്രായപ്പെട്ടു.
സ്വർണക്കടത്ത്, ലൈഫ് കേസുകളിൽ കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുകയാണെന്നും അല്ലെന്നും അഭിപ്രായപ്പെട്ടത് 37 ശതമാനം ആളുകളാണ്. 26 പേർക്ക് ഇതെപ്പറ്റി അറിയില്ല.
Story Highlights – 24 kerala poll tracker survey 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here