ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരൻ ആർഎസ്പി സ്ഥാനാർത്ഥിയാകും

ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരൻ ആർ എസ് പി സ്ഥാനാർത്ഥിയാകും. ആർഎസ്പി മണ്ഡലം കമ്മിറ്റി യോഗത്തിൽ എ.എ.അസീസാണ് ബാബു ദിവാകരന്റെ പേര് നിർദേശിച്ചത്. താൻ ഇനി മൽസരത്തിനില്ലെന്ന് എ.എ.അസീസ് യോഗത്തെ അറിയിച്ചു.
അതേസമയം, കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെ വീണ്ടും മത്സരിപ്പിക്കാനും ധാരണയായി. ചവറയിൽ ഷിബു ബേബി ജോണിനെ മത്സരിപ്പിക്കാൻ നേരത്തെ ധാരണയായിരുന്നു.
ആറ്റിങ്ങൽ, കയ്പ്പമംഗലം സീറ്റുകളിലെ സ്ഥാനാർഥികളെ കോൺഗ്രസുമായുള്ള അന്തിമ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. ഈ മാസം പത്തിന് നടക്കുന്ന സംസ്ഥാന യോഗത്തിന് ശേഷമാകും അന്തിമ പ്രഖ്യാപനം.
Story Highlights – babu divakaran to contest from iravipuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here