കെ സുരേന്ദ്രന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

k surendran

കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനത്തെത്തി കർദ്ദിനാളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്ന് കർണാടക ഉപമുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.

രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നടത്തിയത് സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ്. കേരളത്തില്‍ എല്ലാവരുമായും സൗഹൃദപരമായാണ് പോകുന്നത്. വിജയ യാത്രയുടെ ഭാഗമായാണ് എറണാകുളത്തെത്തിയതെന്നും കെ സുരേന്ദ്രന്‍. അധിക സമയം സന്ദര്‍ശനം നീണ്ടുനിന്നില്ല. അതേസമയം തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ പിന്തുണ ഉറപ്പാക്കാനായി ആണ് ബിജെപി ശ്രമമെന്നും വിവരം. ഊര്‍ജിത ശ്രമങ്ങളാണ് ഇതിന് വേണ്ടി നടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ ആകർഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ക്രൈസ്തവ വോട്ടുകളിൽ ബിജെപി പ്രതീക്ഷ വെക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥി പട്ടികയിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഉണ്ടാകും. തെറ്റിദ്ധാരണകൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – k surendran, mar george alancherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top