സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് ഇടത് സ്ഥാനാർത്ഥിയായേക്കും

കോഴിക്കോട് ഇടത് സ്ഥാനാർത്ഥിയാകാനൊരുങ്ങി സംവിധായകൻ രഞ്ജിത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മറ്റന്നാൾ ഉണ്ടാകും.
ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകൻ രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോട നോർത്തിൽ നിന്നാകും മത്സരിക്കുക. മത്സര സാധ്യത സംവിധായകൻ രഞ്ജിത്ത് തള്ളിയില്ല. അന്തിമ തീരുമാനം ഇപ്പോൾ ആയില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു.
സ്ഥാനാർഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.
Story Highlights – ldf fields director ranjith
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here