Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-03-2021)

March 2, 2021
Google News 1 minute Read

കളമശേരിയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് മാധ്യമസൃഷ്ടി മാത്രം: എ.എ. റഹീം

കളമശേരിയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം ഡിവൈഎഫ്‌ഐ മുന്നോട്ടുവയ്ക്കില്ലെന്നും എ. എ. റഹീം ട്വന്റിഫോറിനോട് പറഞ്ഞു.

പ്രതിഷേധം ശക്തമാകുന്നു: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് വാഹന പണിമുടക്ക്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസും മുടങ്ങും.

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു

ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് സിംഗു അതിര്‍ത്തിയിലാണ് യോഗം. സിംഗു അതിര്‍ത്തില്‍ ചേരുന്ന യോഗത്തില്‍ സമരത്തിന്റെ ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും തീരുമാനം.

Story Highlights – todays headlines 02-03-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here