കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി ട്വന്റി മത്സരിച്ചാലും കോൺഗ്രസിന് തിരിച്ചടിയാവില്ല : വി.പി സജീന്ദ്രൻ എംഎൽഎ

20 20 wont be a threat to congress says vp sajeendran

കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി ട്വന്റി മത്സരിച്ചാലും കോൺഗ്രസിന് തിരിച്ചടിയാവില്ലെന്ന് വി.പി സജീന്ദ്രൻ എംഎൽഎ ട്വന്റിഫോറിനോട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് അനുകൂലമായ വോട്ടുകൾ തിരിച്ചുവരുമെന്നും പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും വി.പി സജീന്ദ്രൻ പറഞ്ഞു.

നിലവിൽ താൻ മണ്ഡലം മാറാനുള്ള ആലോചനയില്ലെന്നും തനിക്കെതിരായ സാമ്പത്തിക ആരോപണം അടിസ്ഥാന രഹിതമാണെന്നും വി.പി സജീന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വ്യക്തിഹത്യയ്ക്ക് ഗൂഡ നീക്കം നടക്കുന്നുണ്ടെന്നും സജീന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights – 20 20 wont be a threat to congress says vp sajeendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top