ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന വ്യക്തിയുടെ ബന്ധുവിന് എൽഡിഎഫിൽ സീറ്റ്; ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷം

ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന കെ മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ ഒരുവിഭാഗം എതിർപ്പുമായി രംഗത്തെത്തി.
ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന വ്യക്തിയുടെ ബന്ധുവിന് എൽഡിഎഫ് സീറ്റ് കൊടുക്കുന്നത് ശരിയല്ലെന്നാണ് എൽഡിഎഫിലെ ഒരു വിഭാഗം പറയുന്നത്. പാർട്ടി പ്രവർത്തകരെ അവഗണിച്ച് നേതാക്കൾ സ്ഥാനാർത്ഥിയെ കെട്ടി ഇറക്കാൻ ശ്രമിക്കുന്നുവെന്നും അണികൾ ആരോപിക്കുന്നു.
Story Highlights – aluva cpim internal clash
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News