സംവിധായകൻ രഞ്ജിത്ത് പിന്മാറിയേക്കും

director ranjith may step back from election

കോഴിക്കോട് നോർത്തിൽ നിന്ന് സംവിധായകൻ രഞ്ജിത്ത് പിന്മാറിയേക്കും. നോർത്തിൽ പ്രദീപ് കുമാർ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നൽകാൻ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

നേരത്തെ രഞ്ജിത്ത് മത്സരിക്കാൻ തയാറാണെന്ന സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് പാർട്ടി ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. പാർട്ടി തീരുമാനം അനുസരിച്ച് ബാക്കി തീരുമാനം എടുക്കുമെന്നും രഞ്ജിത്ത് പ്രതികരിച്ചിരുന്നു.

Story Highlights – director ranjith may step back from election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top