കുൽദീപ് സിംഗിനെ കൈമാറാനുള്ള അനുമതി തേടി ഇന്ത്യ ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചു

india appeals to extradite kuldeep singh

ഖാലിസ്താൻ ഭീകരൻ കുൽദീപ് സിംഗിനെ കൈമാറാനുള്ള അനുമതി തേടി ഇന്ത്യ ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചു. കുൽദീപ് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുമതി മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഖാലിസ്താൻ ഭീകര സംഘടനയായ ഖാലിസ്താൻ സിന്ദാബാദ് ഫോഴ്‌സിലെ അംഗമാണ് കുൽദീപ് സിംഗ്. കീപ സിദ്ധു എന്നറിയപ്പെടുന്ന ഇയാൾ ഖാലിസ്താൻ ഭീകര സംഘടനയിലേക്ക് പഞ്ചാബിൽ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. വിഘടനവാദികളുടെ യോഗം ഗുരുദ്വാരയിൽ വച്ച് കുൽദീപ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്നിരുന്നു.

201516 കാലഘട്ടത്തിൽ പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തുകയും പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലിനെയും ഉപമുഖ്യമന്ത്രിയായിരുന്ന സുഖ്ബീർ സിംഗ് ബാദലിനെയും വധിക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നവെന്നാണ് അന്വേഷണ എജൻസികൾ കണ്ടെത്തിയത്. ഭീകരത, ഗൂഢാലോചന, ഭീകര സംഘടനയിൽ അംഗം എന്നീ നിലകളിൽ ധനസമാഹരണവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രാെവിൻഷൻ ആക്ട് 1967 ലെ 17, 18, 20 വകുപ്പുകൾ പ്രകാരം ഇന്ത്യയിൽ ആകെ നാല് കുറ്റങ്ങളാണ് കുൽദീപ് സിംഗിനെതിരെ ചുമത്തിയിരിക്കുന്നത്. 2019 ഒക്ടോബർ മാസത്തിലാണ് കുൽദീപ് സിംഗ് ലണ്ടനിൽ അറസ്റ്റിലാകുന്നത്.

Story Highlights – india appeals to extradite kuldeep singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top