എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി; 37 സീറ്റെന്ന നിലപാടില്‍ അയവ് വരുത്തി ബിഡിജെഎസ്

എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി. സംഘടനാ ദൗര്‍ബല്യം കാരണം കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ വേണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ബിഡിജെഎസ് അറിയിച്ചു. കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്ന നിലപാടിലായിരുന്നുമുന്നണിയിലെ പ്രമുഖ കക്ഷിയായ ബിഡിജെഎസ്. ബിഡിജെഎസിലെ പിളര്‍പ്പും തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും ബിജെപി ഉയര്‍ത്തിക്കാട്ടിയതോടെയാണ് ബിഡിജെഎസ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. സംഘടനാ ദൗര്‍ബല്യം കാരണംകഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ വേണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
തിരുവനന്തപുരം ജില്ലയില്‍ നേരത്തെ മത്സരിച്ച സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് വ്യക്തമാക്കിയ തുഷാര്‍ പക്ഷെ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്നും പറഞ്ഞു. സ്വാധീന മണ്ഡലങ്ങളില്‍ മികച്ച വ്യക്തി പ്രഭാവമുള്ള സ്ഥാനാര്‍ത്ഥികളെ ഉയര്‍ത്തിക്കാട്ടി സീറ്റ് ചോദിക്കുന്ന തന്ത്രമാണ്കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ഉഭയകക്ഷി ചര്‍ച്ചയില്‍ സ്വീകരിച്ചത്.
ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും, സി. കൃഷ്ണകുമാറും നയിച്ച ഉഭയകക്ഷി ചര്‍ച്ചയില്‍ പാര്‍ട്ടികളെ പ്രത്യേകം പ്രത്യേകമാണ് കണ്ടത്. കേരള കാമരാജ് കോണ്‍ഗ്രസ് 14 ജില്ലകളിലും പ്രാതിനിധ്യം ആവശ്യപ്പെടുന്നുണ്ട്.എല്‍ജെപി ആറും, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ഒന്‍പതും, സോഷ്യലിസ്റ്റ് ജനതാദള്‍ അഞ്ച് സീറ്റിനും അവകാശവാദം ഉന്നയിച്ചു. കോവളം, വര്‍ക്കല, കാട്ടാക്കട, പാറശാല പോലുള്ള സീറ്റുകളില്‍ ചെറുകക്ഷികള്‍ കണ്ണ് വെച്ചത് ബിജെപിക്ക്തലവേദനയുണ്ടാക്കുന്നുണ്ട്.
Story Highlights – Seat-sharing talks begin in NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here