ബിജെപിക്കെതിരെ വിമർശനവുമായി അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം

Angamaly Satyadeepam criticizes BJP

ബിജെപിക്കെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. അരമനകളിൽ കയറിയിറങ്ങുന്ന ബിജെപി നേതാക്കളോട് കന്ധമാലിലെ ക്രൈസ്തവർക്ക് നീതി ലഭിക്കാത്തതിനെക്കുറിച്ച്, സഭാ നേതൃത്വം ചോദിക്കണം. ഇന്ധനവില 100 കടന്നതിൻ്റെ വിജയാഹ്ലാദമാണോ കെ സുരേന്ദ്രൻ്റെ യാത്രയെന്നും സത്യദീപം മുഖപ്രസംഗം പരിഹസിക്കുന്നു.

ബിജെപിയെ കടന്നാക്രമിച്ചും സഭാനേതൃത്വത്തെ പരോക്ഷമായി വിമർശിച്ചുമാണ് എറണാകുളം അങ്കമാലി അതിരൂപത അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. നേതാക്കളെ നേരിൽകണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. അരമന കയറിയിറങ്ങുന്ന ബിജെപി നേതാക്കളോട് കന്ധമാലിലെ ക്രൈസ്തവർക്ക് നീതി വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കണമെന്ന് മുഖപ്രസംഗം പറയുന്നു. നിരപരാധിയായ ഫാദർ സ്റ്റാൻ സ്വാമി ഇപ്പോഴും ജയിലിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും ആരായണം.

Read Also : സ്ഥാനാര്‍ത്ഥി നിര്‍ണയം; കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മുഖപ്രസംഗത്തിൽ പരിഹസിച്ചു. ഇന്ധനവില 100 കടന്നതിൻ്റെ വിജയാഹ്ലാദമാണോ കെ സുരേന്ദ്രൻ്റെ യാത്രാ ഉദ്ദേശമെന്നന്ന ചോദ്യം തികച്ചും രാഷ്ട്രീയമെന്ന് മുഖപ്രസംഗം പറയുന്നു. ക്രൈസ്തവ വിഭാഗങ്ങളെ എൻഡിഎയുമായി അടുപ്പിക്കാനുള്ള ശ്രമം ബിജെപി കൂടുതൽ സജീവമാക്കിയത് പിന്നാലെയാണ് സഭാ പ്രസിദ്ധീകരണത്തിൻ്റെ വിമർശനം.

Story Highlights – Angamaly Archdiocese publication Satyadeepam criticizes BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top