മറയൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് സുരേഷ് പിടിയിൽ. പത്തടിപ്പാലം സ്വദേശി ഇരുപത്തിയേഴുകാരി സരിതയാണ് കൊല്ലപ്പെട്ടത്.
കുടുംബപ്രശ്‌നത്തെ തുടർന്നാണ് ഭർത്താവ് സുരേഷ് സരിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷ് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കുടുംബ പ്രശ്‌നത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി മാറി താമസിക്കുകയായിരുന്നു സുരേഷ്. മറയൂർ നീതി സ്റ്റോറിലെ താത്കാലിക ജീവനക്കാരിയാണ് സരിത. ദമ്പതികൾക്ക് അഞ്ചുവയസുള്ള ഒരു കുട്ടിയുണ്ട്.
Story Highlights – idukki marayoor murderer arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here