റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനെതിരെ ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

ഇരുപത്തഞ്ചു വര്‍ഷമായി സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സംസ്ഥാന സമിതി തീരുമാനത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുന്നയിച്ച് ഒരു വിഭാഗം. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കരുതെന്നും സിപിഐഎം സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.

കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതോടെ റാന്നി സീറ്റില്‍ എല്‍ഡിഎഫിന്റെ സാധ്യത മങ്ങി എന്നാണ് വിലയിരുത്തല്‍. മണ്ഡലം വിട്ടു കൊടുക്കരുതെന്ന കൂട്ടായ തിരുമാനത്തിലെത്തി സംസ്ഥാന സമിതിയെ അറിയിക്കാനാണ് തീരുമാനം.

Story Highlights – Ranni seat cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top