കുഞ്ഞിനെ കൈയിലേന്തി ട്രാഫിക് നിയന്ത്രിച്ച് ഉദ്യോഗസ്ഥ; വിഡിയോ

cop controls traffic with baby in her arms viral video

പിഞ്ചു കുഞ്ഞിനെ കൈയിലേന്തി ട്രാഫിക് നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ചണ്ഡീഗഡിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ പ്രിയങ്കയാണ് ദൃശ്യത്തിലുള്ളത്. പൊരിവെയിലത്ത് കുഞ്ഞിനെ എടുത്ത് ജോലി ചെയ്യേണ്ടി വരുന്ന പ്രിയങ്കയുടെ വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയും ഇരുപക്ഷത്തായി.

ചിലർ മാതൃത്വത്തിന് സല്യൂട്ട് അടിച്ചുകൊണ്ട് കമന്റ് ഇട്ടപ്പോൾ, മറ്റുചിലർ കുഞ്ഞിനെ ജോലിക്കിടെ കൈയിലെടുക്കേണ്ട ഉദ്യോഗസ്ഥയുടെ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടിയത്.

ജോലിക്കാരിയായ സ്ത്രീക്ക് കുഞ്ഞ് എന്നത് അവരുടെ മാത്രം ബാധ്യതയാവുകയും, പുരുഷന് ഇത് ബാധകമല്ലാതാവുകയുമാണ് ചെയ്യുന്നതെന്ന് ചിലർ കമന്റിട്ടു.

Story Highlights – cop controls traffic with baby in her arms viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top