Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

March 8, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും. 11 ന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക. വി.മുരളീധരനടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തിലും 11 ന് തീരുമാനമെടുക്കും.

മഞ്ചേശ്വരം, തൃശൂര്‍, ചെങ്ങന്നൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ എ പ്ലസ് മണ്ഡലങ്ങളിലടക്കം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മത്സരിക്കില്ലെന്ന വിവരം പുറത്തുവന്നെങ്കിലും തീരുമാനം തിരുത്തണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആവശ്യം. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തിലടക്കം 11 ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക.

അതേസമയം, സ്ഥാനാര്‍ത്ഥികളില്‍ ഇ. ശ്രീധരന്‍ പാലക്കാട് ഉറപ്പിച്ചതായി സൂചനയുണ്ട്. വി. മുരളീധരന്റെ തീരുമാനമറിഞ്ഞ ശേഷം കെ.സുരേന്ദ്രന്റെ മണ്ഡലം തീരുമാനിക്കും. ചെങ്ങന്നൂരില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിനെ പരിഗണിക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍.ബാലശങ്കറും സീറ്റിനായി രംഗത്തുണ്ട്. സുരേഷ്‌ഗോപി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. അന്തിമ തീരുമാനം 11ന് ഉണ്ടാകും.

Story Highlights – Assembly elections 2021 – BJP candidate list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here