പി. സി വിഷ്ണുനാഥിനെതിരായ പോസ്റ്റർ; ​ഗൂഢാലോചനയെന്ന് ബിന്ദു കൃഷ്ണ

പി. സി വിഷ്ണുനാഥിനെതിരായ പോസ്റ്റർ പ്രതിഷേധത്തിൽ പ്രതികരിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. വിഷ്ണുനാഥിനെതിരായ പ്രതിഷേധം ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. മുന്നണിയുടെ ഐക്യം തകർക്കാനുള്ള ശ്രമമാണ് പോസ്റ്ററിന് പിന്നിൽ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും ബിന്ദു കൃഷണ അറിയിച്ചു.

കൊല്ലത്താണ് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പതിപ്പിച്ചത്. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് ആവശ്യം. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളാണെന്നും ആരോപണമുണ്ട്. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യയായ സ്ഥാനാർത്ഥി എന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു.

Story Highlights – Bindu krishna, Poster protest, P C Vishnunath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top