കറാച്ചിയിലെ ബയോ ബബിൾ സുരക്ഷിതമായിരുന്നില്ല; പിഎസ്എൽ നീട്ടിവച്ചതിനു പിന്നാലെ വെളിപ്പെടുത്തലുമായി വിദേശതാരം

പാകിസ്താൻ സൂപ്പർ ലീഗ് നീട്ടിവച്ചതിനു പിന്നാലെ പിഎസ്എലിലെ ബയോ ബബിൾ സംവിധാനത്തെ വിമർശിച്ച് വിദേശതാരം. കറാച്ചിയിൽ ഏർപ്പെടുത്തിയിരുന്ന ബയോ ബബിൾ സംവിധാനം സുരക്ഷിതമായിരുന്നില്ല എന്ന് പേരു വെളിപ്പെടുത്താത്ത ഒരു വിദേശ താരം വെളിപ്പെടുത്തി. ആകെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പിഎസ്എൽ മാറ്റിവച്ചത്.
എല്ലാവരും ഒരു ഹോട്ടലിൽ തന്നെ താമസിക്കുന്നതു കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളെയും പിഎസ്എലിൽ പങ്കെടുക്കുന്നവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. ജിമ്മിൽ പോകുമ്പോഴൊക്കെ പിഎസ്എലിൽ ഇല്ലാത്ത ആളുകളെ ലോബിയിലും മാറ്റും കാണാമായിരുന്നു. പൊതുജനങ്ങൾ താരങ്ങളും മറ്റുമായി ഇടപഴകാറുണ്ടായിരുന്നു. ചില ടീമുകളിലെ താരങ്ങൾ കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കാറുണ്ടായിരുന്നില്ല. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. കറാച്ചിയിലെ ബയോ ബബിൾ സുരക്ഷിതമായിരുന്നില്ല എന്നും താരം പാക് പാഷനോട് പറഞ്ഞു.
Read Also : കൊവിഡ് ബാധ രൂക്ഷം; പിഎസ്എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു
കഴിഞ്ഞ വർഷം മുതൽ ബയോ ബബിളുകൾ കാണാറുള്ളതുകൊണ്ട് തന്നെ ഈ ബയോ ബബിൾ സുരക്ഷിതമായിരുന്നില്ല. എല്ലാ ബബിളുകളിലും റിസ്കുണ്ട്. പക്ഷേ, ഇവിടെ അത് കൂടുതലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റ് മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാൻ തീരുമാനിച്ചത്.
Story Highlights – Bubble in Karachi wasn’t secure overseas player after PSL’s postponement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here