Advertisement

ബുംറ വിവാഹം കഴിക്കുന്നത് അവതാരക സഞ്ജന ഗണേശനെയെന്ന് റിപ്പോർട്ട്

March 9, 2021
Google News 2 minutes Read
Jasprit Bumrah Sanjana Ganesan

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ വിവാഹം കഴിക്കുന്നത് സ്പോർട്സ് അവതാരക സഞ്ജന ഗണേശനെയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം മാർച്ച് 14നോ 15നോ ഗോവയിൽ വച്ചാവും ആവും വിവാഹം. ഈ ആഴ്ച തന്നെ ബുംറയുടെ മാതാവ് ഗോവയ്ക്ക് തിരിക്കുമെന്നും ആകെ 20 അതിഥികൾ മാത്രമേ ചടങ്ങിൽ സംബന്ധിക്കൂ എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സ്റ്റാർ സ്പോർട്സിലെ അവതാരകയായ സഞ്ജന നിലവിൽ അവധി എടുത്തിരിക്കുകയാണ്. ഇത് വിവാഹത്തിനു വേണ്ടി ആണെന്നും ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇരുവർക്കും തങ്ങളുടെ വിവാഹം സ്വകാര്യമാക്കി വെക്കാനാണ് താത്പര്യം എന്നും ചടങ്ങിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അതിഥികൾക്ക് അനുവാദമില്ലെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

2014ൽ മിസ് ഇന്ത്യ കിരീടം ചൂടിയ ആളാണ് സഞ്ജന ഗണേശൻ. എംടിവി റിയാലിറ്റി ഷോ ആയ സ്പ്ലിറ്റ്സ്‌വില്ലയുടെ ഏഴാം സീസണിൽ സഞ്ജന പങ്കെടുത്തിരുന്നു.

Read Also : ബുംറ വിവാഹിതനാവുന്നു എന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ നിന്ന് വ്യക്തിപര ആവശ്യം ചൂണ്ടിക്കാട്ടി ബുംറ പിന്മാറിയത് വിവാഹ ആവശ്യത്തിനാണെന്നായിരുന്നു റിപ്പോർട്ടുകൾ. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വർക്ക്ലോഡ് മാനേജ്മെൻ്റിൻ്റെ ഭാഗമായാണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കുക. ടി-20 പരമ്പരയിലും ബുംറ കളിക്കില്ല. ഇതിനു പിന്നാലെയാണ് ഏകദിന പരമ്പരയിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.

Story Highlights – Jasprit Bumrah to tie the knot with sports anchor Sanjana Ganesan: Reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here