ചെന്നൈ സൂപ്പർ കിംഗ്സിനായി ബാറ്റിംഗ് ഓപ്പൺ ചെയ്യാനാണ് ആഗ്രഹം: റോബിൻ ഉത്തപ്പ

Open CSK Robin Uthappa

ബാറ്റിംഗ് ഓപ്പൺ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ചില ടീമുകൾ മുൻപ് തന്നെ മറ്റ് ചില പൊസിഷനുകളിൽ പരീക്ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് നല്ല പ്രകടനം നടത്താൻ കഴിയാതെ പോയതെന്നും ഉത്തപ്പ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി കളിക്കുന്ന ഉത്തപ്പ വിജയ് ഹസാരെ ട്രോഫിയിൽ ഉജ്ജ്വല ഫോമിലായിരുന്നു.

“തീർച്ചയായും ഓപ്പണറായി കളിക്കാനാണ് എനിക്ക് ആഗ്രഹം. അവിടെയാണ് ഞാൻ സ്വാഭാവികമായി കളിക്കുന്നത്. ടീമിനു മികച്ച തുടക്കം നൽകി മത്സരങ്ങൾ വിജയിപ്പിക്കുക എന്നതാണ് എനിക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യം. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഞാൻ അത്ര മികച്ച പ്രകടനം നടത്താത്ത പൊസിഷനുകളിൽ ചിലർ എന്നെ പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാവാം എൻ്റെ പ്രകടനം മോശമാവുന്നതായി നിങ്ങൾ കണ്ടത്. പക്ഷേ, ഓപ്പൺ ചെയ്തപ്പോഴൊക്കെ ഞാൻ നന്നായി കളിച്ചിരുന്നു.”- ഉത്തപ്പ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read Also : ഐപിഎൽ ടീം അവലോകനം; സൺറൈസേഴ്സ് ഹൈദരാബാദ്

ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9നാണ് ആരംഭിക്കുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights – I Would Like To Open For CSK – Robin Uthappa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top