ബിജു മേനോൻ നായകനാകുന്ന ചിത്രം ”ആർക്കറിയാം” ട്രെയ്‌ലർ എത്തി

ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദീൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ”ആർക്കറിയാം” ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സർവീസിൽ നിന്നു വിരമിച്ച ഗണിത അധ്യാപകന്റെ വേഷമാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.

സനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് രാജീവ് രവി , അരുൺ ജനാർദ്ദനൻ, സനു ജോൺ വർഗീസ് എന്നിവർ ചേർന്നാണ്. ജി.ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണൻ. സഞ്ജയ് ദിവേച്ഛയുടെതാണ് പശ്ചാത്തല സംഗീതം.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട് ഡയറക്ട്ർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്.

Story Highlights – Malayalam movie Aarkkariyam official trailer released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top