ജോഷ് ഫിലിപ്പെയ്ക്ക് പകരം ഫിൻ അലൻ ആർസിബിയിൽ

Finn Allen Josh Philippe's

ഓസീസ് താരം ജോഷ് ഫിലിപ്പെയ്ക്ക് പകരം ന്യൂസീലൻഡ് യുവ വിക്കറ്റ് കീപ്പർ ഫിൻ അലൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഫിലിപ്പെ ഐപിഎലിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. 21കാരനായ ഫിൻ അലൻ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

കഴിഞ്ഞ സീസണിലാണ് ജോഷ് ഫിലിപ്പെ ഐപിഎലിൽ അരങ്ങേറിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങൾ കളിച്ച താരത്തിന് 78 റൺസ് മാത്രമേ സ്കോർ ചെയ്യാനായുള്ളൂ. ഫിൻ അലനെ ഐപിഎൽ ലേലത്തിൽ ആരും ടീമിൽ എടുത്തിരുന്നില്ല. 2020-2021 സൂപ്പർ സ്മാഷ് സീസണിൽ 512 റൺസുമായി അലനാണ് ടോപ്പ് സ്കോറർ ആയത്. 194 സ്ട്രൈക്ക് റേറ്റിലായിരുന്നു അലൻ്റെ പ്രകടനം. 25 സിക്സറുകൾ അടിച്ച അലൻ തന്നെയായിരുന്നു ടൂർണമെൻ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം.

Story Highlights – RCB rope in Finn Allen as Josh Philippe’s replacement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top