ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (11-03-2021)
ജസ്‌ന തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തു; ജസ്‌നയെ തട്ടിക്കൊണ്ടുപോയെന്ന വിലയിരുത്തലില്‍ സിബിഐ
ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍ പറയുന്നു.
പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്
പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്. തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സി.പി. മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. പട്ടാമ്പി ലീഗിന് വിട്ടുനല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സി.പി. മുഹമ്മദിന്റെ പിന്മാറ്റം.
നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിലേക്ക് കടന്ന് ഇടത് മുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. മുന്നണിയുടെ പ്രകടനപത്രികയും ഉടന്‍ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണം നടത്തും.
കര്‍ഷക സമരം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍
കര്‍ഷക സമരം വകവയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിലെ പ്രതിഷേധം വീണ്ടും രാജ്യ വ്യാപകമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കര്‍ഷക സമരം നാലു മാസം തികയുന്ന മാര്‍ച്ച് 26 ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നു തിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ കര്‍ഷകര്‍ വീണ്ടും സമരവേദിയിലേക്ക് എത്തിത്തുടങ്ങി.
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. പാണക്കാട് ചേരുന്ന മുസ്ലീംലീഗ് നേതൃയോഗമാണ് പട്ടിക തീരുമാനിക്കുക. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.
Story Highlights – todays headlines 11-03-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here