സ്വന്തം ശമ്പളം വർധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടറി

Khadi Board Secretary salary

സ്വന്തം, ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. ധനവകുപ്പിനെ മറികടന്നാണ് രതീഷിൻ്റെ തീരുമാനം. 70,000 രൂപയിൽ നിന്ന് 1,70,000 രൂപ ആക്കിയാണ് ശമ്പളം ഉയർത്തിയത്. ശമ്പളത്തിന് മുൻകാല പ്രാബല്യവും നൽകി.

രതീഷിൻ്റെ ശമ്പളം വർധിപ്പിക്കാൻ നേരത്തെ തീരുമാനമായിരുന്നു. ചില അംഗങ്ങളുടെ എതിർപ അവഗണിച്ചാണ് ഖാദി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇത്തരത്തിൽ തീരുമാനം എടുത്തത്. അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജൻ ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുകയും ഇത് ഡയറക്ടർ ബോർഡ് അംഗീകരിക്കുകയുമായിരുന്നു. എന്നാൽ, ഇതിനു ശേഷം ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും പുറത്തിറങ്ങിയില്ല. കാരണം ധനകാര്യ വകുപ്പ് ഇതിനെ ശക്തമായി എതിർത്തിരുന്നു.

Story Highlights – Khadi Board Secretary increased his own salary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top