സി.ഒ.ടി നസീർ വധശ്രമക്കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

സി.ഒ.ടി. നസീർ വധശ്രമക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. പന്ത്രണ്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്ത്, സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്തു, രാഗേഷ്, തുടങ്ങി പന്ത്രണ്ട് പ്രതികൾക്കെതിരെയാണ് തലശേരി പൊലീസ്. കുറ്റപത്രം നൽകിയത്.

2019 മേയ് 18നാണ് കേസിനാസ്പദമായ സംഭവം. തലശേരി കായത്ത് റോഡിൽ വച്ച് നസീർ ആക്രമിക്കപ്പെടുകയായിരുന്നു.

Story Highlights – COT naseer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top