Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (12-03-2021)

March 12, 2021
Google News 1 minute Read
todays news headlines march 12

കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സൂചന നല്‍കി ജോസ് കെ മാണി

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ട്വന്റിഫോറിനോട്. സീറ്റ് സംബന്ധിച്ച് സിപിഐഎം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നു. മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു.

‘മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും പേര് പറയാൻ നിർബന്ധിച്ചു’; സന്ദീപ് നായരുടെ കത്ത് ട്വന്റിഫോറിന്

എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനെതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കുറ്റ്യാടിയിൽ മത്സരിച്ചാൽ സിപിഐഎമ്മിന് വേണ്ടി ജീവൻ കളഞ്ഞു നിൽക്കും : മുഹമ്മദ് ഇഖ്ബാൽ 24നോട്

കുറ്റ്യാടിയിൽ മത്സരിച്ചാൽ സിപിഐഎമ്മിന് വേണ്ടി ജീവൻ കളഞ്ഞു നിൽക്കാൻ തയാറാകുമെന്ന് കുറ്റ്യാടിയിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഇഖ്ബാൽ 24നോട്. താൻ പത്ത് വർഷമായി പ്രവർത്തിക്കുന്ന പേരാമ്പ്ര സീറ്റ് ചോദിക്കാത്തത് മന്ത്രി ടിപി രാമകൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണെന്നും സിപിഐഎം നേതാക്കളിലും പ്രവർത്തകരിലും വിശ്വാസം ഉണ്ടെന്നും ഇഖ്ബാൽ പറഞ്ഞു. കേരളാ കോൺഗ്രസിനു വേണ്ടി ഏറ്റവും ത്യാഗം സഹിച്ച പ്രവർത്തകനാണ് താനെന്നും ഇഖ്ബാൽ പറഞ്ഞു.

‘അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി; മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ല’ : ഇ.ശ്രീധരൻ

താനൊരു രാഷ്ട്രീയക്കാരനല്ല ടെക്‌നോ ക്രാറ്റ് ആണെന്ന് ഇ.ശ്രീധരൻ. മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ലെന്ന് പറഞ്ഞ ശ്രീധരൻ കേരളത്തിലെ ഭരണത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു കേരളത്തിൽ നടന്നതെന്നും പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നീക്കം. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here