മലമ്പുഴ ‘നേമം മോഡലാക്കാന്‍’ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുന്നു: എ വിജയരാഘവന്‍

മലമ്പുഴ നേമം മോഡലാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മലമ്പുഴയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ് യുഡിഎഫ് നിര്‍ത്തുന്നതെന്ന് എ. വിജയരാഘവന്‍ ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. അണികള്‍ ഒപ്പമുണ്ടെന്ന് കാണിക്കാനുള്ള നീക്കമാണ് പുതുപ്പള്ളി പ്രതിഷേധം. കെപിഎ മജീദിനെതിരായ ലീഗ് അണികളുടെ പ്രതിഷേധം തന്നെ അത്ഭുതപ്പെടുത്തിയെന്നും എ. വിജയരാഘവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ലീഗിന്റെ പട്ടിക പല തര്‍ക്കങ്ങള്‍ക്കും, ഇനിയും വഴിവെക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ബിജെപിയുടെ പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ കരുത്തില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയെന്ന കോണ്‍ഗ്രസിന്റെ രീതി ഇത്തവണയും ആവര്‍ത്തിക്കുകയാണ്. നേമത്ത് കഴിഞ്ഞതവണ ഇത് ബിജെപിയുടെ വിജയത്തില്‍ അവസാനിച്ചു. ഇത്തവണ നേമത്ത് മാത്രമല്ല മലമ്പുഴയിലും ഇതാണ് സ്ഥിതിയെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Story Highlights – A Vijayaraghavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top